പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശ്രവ പരിശോധന ഫലം പുറത്ത്
ജൂലൈ 31ന് പുലർച്ചയാണ് മരണം സംഭവിച്ചത്.
ദേഹത്ത് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. തൊലിപ്പുറത്ത് പോളയോ കുരുക്കളോ ഉണ്ടായിരുന്നില്ല. മങ്കിപോക്സ് ക്രമേണ നിമോണിയയും മസ്തിഷ്ക ജ്വരവുമായി മാറിയിരുന്നു.
മരണപ്പെട്ട പുന്നയൂർ കുരിത്തിയൂർ സ്വദേശിയായ ഹഫീസ്, 22, രോഗവിവരം മറച്ചുവെച്ചു.
തൃശൂർ: യുഎഇ റാസൽഖൈമയിൽ നിന്ന് ജൂലൈ 22ന് കരിപ്പൂർ വിമാനത്താവളം വഴി തൃശ്ശൂർ പുന്നയൂരിലെത്തിയ യുവാവ് കുഴഞ്ഞുവീണ ശേഷം ജൂലൈ 31 ന് മരിച്ചത് മങ്കിപോക്സ് ബാധിച്ച് എന്ന് സ്ഥിരീകരിച്ചു.
കടുത്ത പനിയെ തുടർന്നാണ് കുഴഞ്ഞുവീണ ശേഷം ജൂലൈ 27 ന് ആശുപത്രിയിൽ ഹഫീസിനെ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത്. അപസ്മാര ലക്ഷണങ്ങളും ഇദ്ദേഹം കാണിച്ചിരുന്നു.
ലോകത്തിൽ തന്നെ അഞ്ചോ ആറോ ആളുകൾ മാത്രമേ മങ്കിപോക്സ് ബാധിച്ച് മരിച്ചിട്ടുള്ളൂ എന്ന് വിദഗ്ധർ പറയുന്നു. ആഫ്രിക്കയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജൂലൈ 19ന് യുഎഇയിൽ വച്ച് പരിശോധന നടത്തിയെങ്കിലും പോസിറ്റീവ് ആയത് മറച്ചു വെച്ചാണ് ഹഫീസ് നാട്ടിലെത്തിയത്. പരിപൂർണ്ണ വിശ്രമം വേണമെന്ന് യുഎഇയിലെ ഡോക്ടർമാർ യുവാവിനോട് പറഞ്ഞിരുന്നു.
ജൂലൈ 22ന് നാല് സുഹൃത്തുക്കൾ ഹഫീസിനെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ച് നാട്ടിലെത്തിച്ചു.
വീട്ടുകാരുമായും ഇടപെട്ടു. വീട്ടിൽ ഉമ്മയും സഹോദരിയുമാണ് ഉള്ളത്. വീട്ടിൽ ജോലിക്ക് എത്തിയ പണിക്കാരെയും ആരോഗ്യവകുപ്പ് അധികൃതർ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ജൂലൈ 23ന് കൂട്ടുകാരുമായി ഇയാൾ പന്ത് കളിച്ചിരുന്നു.
ദേഹത്ത് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. തൊലിപ്പുറത്ത് പോളയോ കുരുക്കളോ ഉണ്ടായിരുന്നില്ല. മങ്കിപോക്സ് ക്രമേണ നിമോണിയയും മസ്തിഷ്ക ജ്വരവുമായി മാറിയിരുന്നു.
ചാവക്കാടുള്ള രാജ ആശുപത്രിയിൽ പ്രവേശിച്ച ശേഷം മാത്രമാണ് രോഗം മൂർച്ഛിച്ച അവസ്ഥയിൽ മങ്കിപോക്സ് യുഎഇ യിൽ പോസിറ്റീവായ വിവരം ബന്ധുക്കൾ ഡോക്ടർമാരോട് പങ്കുവെക്കുന്നത്. യുഎഇയിലെ പരിശോധന റിപ്പോർട്ടിന്റെ വാട്ട്സ്ആപ്പ് സന്ദേശമാണ് ആശുപത്രിയിൽ കാണിച്ചത്.
പിന്നീട് തൃശ്ശൂരിലെ ദയ ആശുപത്രിയിൽ എത്തിച്ചു. ജൂലൈ 31 പുലർച്ചെയായിരുന്നു മരണം.
മങ്കിപോക്സിന് ചികിത്സയും വിശ്രമവും എടുക്കാതിരുന്നത് ആന്തരീയ അവയവങ്ങളെയും ബാധിച്ചു.
സമ്പർക്ക പട്ടികയിൽ ഉള്ള 21 പേരിൽ ആർക്കും ഇതുവരെ രോഗ ലക്ഷണങ്ങളില്ല.
വടക്കേക്കാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലുള്ളവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
യുഎഇയിൽ മങ്കിപോക്സ് പോസിറ്റീവായ യുവാവ് എങ്ങിനെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി ലഭിച്ചു എന്നതും കോഴിക്കോട് വിമാനം ഇറങ്ങിയ ശേഷവും നാട്ടിലെത്തിയ ശേഷവും രോഗവിവരം തിരിച്ചറിയാൻ കഴിയാതിരുന്നത് വീഴ്ചയാണെന്നും അതിൽ അന്വേഷണം വേണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
കോവിഡ് പോലെ വ്യാപകമായി പകരുന്നതല്ല മങ്കിപോക്സ്. കിഴക്കൻ ആഫ്രിക്കൻ വകഭേദമായ മങ്കിപോക്സ് വേഗം പടരുന്ന ഒന്നല്ല. എന്നാൽ കോംമ്പോ വകഭേദം 10 ശതമാനം മരണം ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രതിരോധശേഷി കുറഞ്ഞവരെയും മറ്റ് രോഗങ്ങൾ ഉള്ളവരെയും മങ്കിപോക്സ് ബാധിച്ചാൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്.