തൃശൂര്‍: ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റിട്ടും അനാമികയുടെ നൃത്തച്ചുവടുകള്‍ പിഴച്ചില്ല. വേദന കടിച്ചമര്‍ത്തി അരങ്ങില്‍ നാടോടി നൃത്തം തകര്‍ത്താടിയ മണ്ണുത്തി ഡോണ്‍ ബോസ്്‌കോയിലെ അനാമിക സതീഷിന്്് അഭിനന്ദനപ്രവാഹം.
ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു മണ്ണുത്തി തോട്ടപ്പടിയില്‍ വെച്ച്്് സ്‌കൂട്ടറില്‍ നിന്ന് വീണ് അനാമികയ്ക്കും അമ്മയ്ക്കും പരിക്കേറ്റത്. അനാമികയുടെ ഇരുകാലുകളിലും മുറിവുണ്ട്്. നീരുവന്ന കാലില്‍ ചിലങ്കയണിഞ്ഞതോടെ അനാമിക വേദന മറന്നു. താളം പിഴയ്ക്കാതെ അരങ്ങില്‍ അനാമിക ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തം അവിസ്മരണീയമാക്കി.
സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ അനാമികയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.