Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO….. മോഹന്‍ദാസ് പാറപ്പുറത്തിന്റെ’ഡല്‍ഹി ഫയല്‍: ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു

WATCH VIDEO HERE…. https://www.youtube.com/watch?v=kddnuIzmcRw
മാധ്യമങ്ങള്‍ ഇരകള്‍ക്കൊപ്പമല്ലെന്ന് സച്ചിദാനന്ദന്‍

തൃശൂര്‍: സ്വാതന്ത്രാനന്തര ഇന്ത്യയുടെ ലഘുചരിത്രമാണ് മോഹന്‍ദാസ് പാറപ്പുറത്തിന്റെ പുസ്തകമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറം രചിച്ച
‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ നാല് പതിറ്റാണ്ടോളം കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ, സൂക്ഷ്മതയോടെ, അതിവൈകാരികതയില്ലാതെ അവതരിപ്പിക്കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു. ഭാഷയുടെ ലാളിത്യമാണ് മോഹന്‍ദാസിന്റെ രചനയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=kddnuIzmcRw
അനായാസ മാധ്യമപ്രവര്‍ത്തനം വിലക്കപ്പെട്ട കാലമാണിത്. മാധ്യമപ്രവര്‍ത്തനം ഇന്നൊരു വെല്ലുവിളിയാണ്. മാധ്യമങ്ങള്‍ അസത്യത്തിന്റെ പ്രചാരകരാകുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മുടിവെയ്ക്കപ്പെടുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വേട്ടയാടുന്നവരുടെ കൂടെയാണ് ഭരണകൂടവും, മാധ്യമങ്ങളുമെന്നും ഇരകള്‍ ഒറ്റപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഇന്ന് അടിയന്തരാവസ്ഥ നേരിടുന്നത് മാധ്യമങ്ങളാണെന്ന് എം.പി.സുരേന്ദ്രന്‍ പറഞ്ഞു. സത്യം അറിയാന്‍ ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. കുഴിമന്തി വിവാദം ആദ്യം ഏറ്റെടുത്ത് ആഘോഷിച്ചത് നവമാധ്യമങ്ങളാണ്. ഭരണകൂടത്തിന്റെ എച്ചില്‍ തിന്നുന്നവരായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
  സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ എം.പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത പുസ്തകം ഏറ്റുവാങ്ങി. ഡോ. പി. വി കൃഷ്ണന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തി.  നടത്തും.’സാംസ്‌കാരിക അക്കാദമിയും എച്ച്.ആന്‍ഡ് സി പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍
 ടി.വി ചന്ദ്രമോഹന്‍, അഡ്വ എ.ഡി ബെന്നി, രാജന്‍ എലവത്തൂര്‍, ടി.ഐ.വര്‍ഗീസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മോഹന്‍ദാസ് പാറപ്പുറത്ത് നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *