തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് നാലേ കാല്‍ കിലോ വരുന്ന കഞ്ചാവ് പിടികൂടി. ബാഗില്‍ നാല് പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
റെയില്‍വെ പോലീസും ഡാന്‍സാഫ് സംഘവും ബഞ്ചിനടിയില്‍ വെച്ചിരുന്ന തോള്‍സഞ്ചി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ക്രിസ്മസ്-ന്യൂഇയര്‍ പ്രമാണിച്ച് വ്യാപകമായി മദ്യവും മയക്കുംമരുന്നും കടത്തുമെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒന്നരയാഴ്ചയായി തൃശൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ വ്യാപകമായി പരിശോധന നടത്തിവരികയാണ്. കേരള റെയില്‍വെ പോലീസ് സൂപ്രണ്ട് കെ.എസ്.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം ടി.എസ്.ആര്‍.പി മുനിര്‍, ഐ.ആര്‍.പി രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പാലക്കാട് സബ് ഡിവിഷന്റെ കീഴിലുള്ള മൂന്ന് റെയില്‍വെ സ്റ്റേഷനുകളിലും പരിശോധന തുടരുന്നത്. ഈ വര്‍ഷം റെയില്‍വെ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 52 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്്. 9 കേസുകളും രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഗോവയില്‍ നിന്ന് കടത്തിയ 23 ലിറ്റര്‍ വിദേശമദ്യവും പിടികൂടിയിരുന്നു. ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ആര്‍.പി.എഫുമായി സഹകരിച്ച് തുടര്‍ ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു.