ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു രാജിവെച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവ്
കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്…..അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്….
ദില്ലി: മുതിര്‍ന്ന കോൺഗ്രസ് നേതാവും നേതാവും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുന്നു എന്ന് ആസാദ് അറിയിച്ചു.
ഉപജാപക വൃന്ദത്തിന്റെയും പക്വതയില്ലാത്ത സ്തുതി പാടകരുടെയും കയ്യിലാണ് പാർട്ടി എന്ന ശക്തമായ വിമർശനം ഉന്നയിച്ചാണ് ആസാദ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹം രാജിവച്ചു. കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കാശ്മീരിന്റെ പാർട്ടി ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.
2021 ഫെബ്രുവരിയിൽ രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയ ഗുലാം നബി ആസാദിന്റെ വിടവാങ്ങൽ സമയത്ത് അതിവൈകാരികമായ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നത്. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നിന്ന് എത്തിയ അമർനാഥ് തീർത്ഥാടകർ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് കാശ്മീരിൽ മരിച്ചു എന്ന വിവരം ഫോണിലൂടെ തന്നെ അറിയിക്കുമ്പോൾ ഗുലാം നബി ആസാദ് വിതുമ്പുകയായിരുന്നു എന്ന് മോദി പറഞ്ഞിരുന്നു. ഗുലാം നബിയെ വാനോളം പുകഴ്ത്തുകയും ചെയ്തു മോദി.
ഗുലാം നബി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരും എന്ന അഭ്യൂഹങ്ങൾ അന്നുമുതലേ പ്രചരിച്ചിരുന്നു.
ബിജെപിയിലേക്ക് ഇല്ല എന്നും പുതിയ പാർട്ടി ഉണ്ടാക്കമെന്നാണ് ആസാദ് പറഞ്ഞത്. ആസാദിന്റെ രാജിക്ക് പിന്നിൽ നരേന്ദ്രമോദി എന്നാണ് കോൺഗ്രസിന്റെ ആരോപണം. ചികിത്സയ്ക്കായി വിദേശത്ത് പോയ സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോയ വേളയിലാണ് ആസാദിന്റെ ഞെട്ടിപ്പിക്കുന്ന രാജി. ആസാദിന്റെ രാജിക്ക് പിന്നാലെ ജമ്മു കാശ്മീരിലെ ചില കോൺഗ്രസ് നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവച്ചു
കോൺഗ്രസ് സംഘടന സംവിധാനത്തിന് ഉടച്ചുവാർക്കൽ ആവശ്യമാണ് എന്ന് ആവശ്യം ഉന്നയിച്ച പാർട്ടിയിലെ 23 നേതാക്കളുടെ (G-23) യോഗവും ഗുലാം നബിയുടെ ഡൽഹിയിലെ വസതിയിൽ മാർച്ചിൽ നടന്നിരുന്നു. G-23 യുടെ സജീവനേതാവ് എന്ന നിലയ്ക്ക് ആസാദിനൊപ്പം കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്.
G-23 നേതാക്കൾ നിരവധി തവണ സംഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യം രാഹുൽ ഗാന്ധിയോടും സോണിയാഗാന്ധിയോടും ആവശ്യപ്പെട്ടെങ്കിലും തുടർ നടപടികൾ എടുക്കാത്തതാണ് ആസാദിന്റെ രാജിയിലേക്ക് നയിച്ചത്.
2019 ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പ്രഹരത്തിന് ശേഷം പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ തയ്യാറായിട്ടില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് ഒരു അധ്യക്ഷൻ വരുന്നില്ലെങ്കിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്നാണ് വിവരം.
എന്നാൽ പാർട്ടിയിലെ മറ്റൊരു വിഭാഗം കോൺഗ്രസിനെ ഒത്തൊരുമയോടെ മുന്നോട്ടുകൊണ്ടുപോകാൻ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരു അധ്യക്ഷൻ വേണം എന്ന പിടിവാശിയിലാണ്. ഈ തർക്ക -വിതർക്കങ്ങൾക്കിടയിലാണ് ആസാദിന്റെ രാജി.