Watch Video here
മെഗാ എക്‌സിബിഷന്‍ സെപ്തംബര്‍ 2 മുതല്‍ ഒക്ടോബര്‍ 24 വരെ
തൃശൂര്‍: കാഴ്ചയുടെ വിരുന്നുമായി വടക്കുന്നാഥക്ഷേത്രമൈതാനത്ത് സെപ്തംബര്‍ 2 മുതല്‍ ഒക്ടോബര്‍ 24 വരെ ഓണം-നവരാത്രി മെഗാ എക്‌സിബിഷന്‍ നടത്തുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള പ്രദര്‍ശനത്തിന് 150 ലധികം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്് പ്രസിഡണ്ട് വി.നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമര്‍നാഥ് യാത്രയുടെ അനുഭൂതി അനുഭവവേദ്യമാക്കുന്ന പ്രത്യേക പവലിയനും ഒരുക്കിയിരിക്കുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പവലിയനുകളും, സ്റ്റാളുകളും, അമ്യൂസ്‌മെന്റ് പാര്‍ക്കും, ഭക്ഷണശാലകളും മെഗാ എക്‌സിബിഷന്റെ പ്രത്യേകതയാണ്. പ്രവേശന സമയം രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ്. 50 രൂപയാണ് പ്രവേശന ഫീസ്. ദേവസ്വം കമ്മീഷണര്‍ എന്‍.ജ്യോതി, സെക്രട്ടറി പി.ഡി.ശോഭന, സ്‌പെഷല്‍ കമ്മീഷണര്‍ സ്വപ്‌ന, അസി.എക്‌സി.എഞ്ചിനീയര്‍ നിധീഷ്.എന്‍.കെ, ജോയിന്റ് കണ്‍വീനര്‍ ടി.ആര്‍.ഹരിഹരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.