തിരുവനന്തപുരം: ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി. ഇന്നലെ വൈകുന്നേരം കര്‍ണാടക ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തില്‍ ഗോവര്‍ധന്റെയും സ്വര്‍ണം വിറ്റ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വര്‍ണം വീണ്ടെടുത്തത്.
400 ഗ്രാമിനു മുകളിലുള്ള സ്വര്‍ണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വര്‍ണം എസ്‌ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി തനിക്ക് സ്വര്‍ണം വിറ്റതായി ഗോവര്‍ധന്‍ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വര്‍ണം തനിക്ക് നല്‍കിയെന്നാണ് ഗോവര്‍ധന്റെ മൊഴി















