തൃശൂര്‍: സ്വര്‍ണത്തിന് വീണ്ടും റെക്കോര്‍ഡ് വില. സ്വര്‍ണം ഗ്രാമിന് 25 രൂപ കൂടി. പവന് 200 രൂപ കൂടി 70,160 രൂപയായി. ഗ്രാമിന് 8,770 രൂപയായി. 3 ദിവസത്തിനകം സ്വര്‍ണം പവന് 4,150 രൂപ കൂടി. അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വില ഇരട്ടിയായി.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇനി പണിക്കൂലിയും, ജി.എസ്.ടിയും അടക്കം 75,000 രൂപയിലധികം മുടക്കണം. കേരളത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റുപോകുന്നത്. 2005-ല്‍ സ്വര്‍ണം പവന് വില അയ്യായിരം രൂപ മാത്രമായിരുന്നു. 2024 മാര്‍ച്ച് 29ന് സ്വര്‍ണ വില പവന് അന്‍പതിനായിരമായിരുന്നു