തൃശൂർ: ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൻ്റെ വീട്ടിലേക്ക് സ്വാഗതമെന്ന് കലാമണ്ഡലം ഗോപി. തന്നെ സ്റ്റേഹിക്കുന്നവർക്ക് എപ്പോഴും വീട്ടിലേക്ക് വരാം. എല്ലാവർക്കും സ്വാഗതം. തൻ്റെ വീട്ടിലേക്ക് വരാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി കാണാൻ ആഗ്രഹിക്കുന്നതായി തൻ്റെ ഡോക്ടറാണ് ഫോണിലൂടെ അറിയിച്ചത്. പത്മഭൂഷണൊക്കെ വേണ്ടേയെന്നും ഡോക്ടർ ചോദിച്ചു. സ്പീക്കർ ഫോണിലൂടെയുള്ള ഡോക്ടറുടെ സംസാരം തൻ്റെ മകനും കേട്ടു . ഫോൺ വാങ്ങി മകനാണ് ഡോക്ടറോട് പിന്നീട് സംസാരിച്ചത് . പത്മഭൂഷൺ വിഷയമാണ് തനിക്കും ‘ മകനും വിഷമമുണ്ടാക്കിയതെന്നും ഗോപിയാശാൻ പറഞ്ഞു ‘