‘തൃശൂർ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടന്ന പിടിക്കപ്പറമ്പ് ആനയോട്ടത്തില്‍ കോടന്നൂര്‍ ശാസ്താവിന്റെ തിടമ്പേറ്റിയ വടക്കുന്നാഥന്‍ ശിവന്‍ ഒന്നാമത് എത്തി. പെരുവനം ഉത്സവത്തിന്റെ പള്ളിവേട്ട എന്നറിയപ്പെടുന്ന പിടിക്കപ്പറമ്പ് ആനയോട്ടം രാവിലെ പത്തിന് തുടങ്ങി.
എഴുന്നള്ളിയെത്തിയ ചേര്‍പ്പ്, ഊരകം, ആറാട്ടുപുഴ ദേവീദേവന്‍മാരെ സാക്ഷിയാക്കി നടന്ന ആനയോട്ടത്തില്‍ ചക്കംകുളം ശാസ്താ ക്ഷേത്രം, നാങ്കുളം ക്ഷേത്രം, ചിറ്റിച്ചാത്തകുടം ക്ഷേത്രം, മേടംകുളം ക്ഷേത്രം, കോടന്നൂര്‍ ക്ഷേത്രം, നെട്ടിശ്ശേരി ക്ഷേത്രം, തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രം, എടക്കുന്നി ക്ഷേത്രം, തൈക്കാട്ടുശ്ശേരി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള കൊമ്പന്‍മാര്‍ പങ്കെടുത്തു.