തൃശൂർ: കനത്ത മഴയിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിലും സമീപത്തെ വീടുകളിലും വെള്ളം കയറി. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള കടകളിലും , ശങ്കരയ്യ റോഡിലെ വീടുകളിലും താഴത്തെ നിലയിലെ കടകളിലും വെള്ളം കയറി. ബിഷപ്പ് പാലസിൻ്റെ മതിൽ ഇടിഞ്ഞു വീണു. വിയൂർ പോലീസ് സ്റ്റേഷനിലും വെള്ളം കയറി.നഗരത്തിൽ മഴയെ തുടർന്ന് തൃശ്ശൂർ വൻ ഗതാഗതകുരുക്ക്. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്.