Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. കേരളത്തിൽ ഓഗസ്റ്റ് 8 വരെ  ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ ഓഗസ്റ്റ് 4  മുതൽ 8 വരെ  ശക്തമായ മഴക്കും  ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു

എന്‍.ഡി.ആര്‍.എഫിന്റെ ഒമ്പതു ടീമുകള്‍ എത്തി; സേനകളുടെ സേവനവും തേടി


തൃശൂര്‍:  സംസ്ഥാനത്ത് എറണാംകുളത്തും തൃശൂരിലടക്കം എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് , കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. എറണാംകുളം,തൃശൂർ, ആലപ്പുഴ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്. നാളെയും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്സ്റ് 7 യോടെ  ന്യൂനമർദ്ദം ( Low Pressure Area) രൂപപ്പെടാൻ  സാധ്യത വടക്കൻ കേരള തീരം മുതൽ തെക്കൻ  ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോനിന്റെയും  (  A shear zone runs roughly along 11°N),അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഓഗസ്റ്റ് 4  മുതൽ 8 വരെ  ശക്തമായ മഴക്കും  ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

നാളെയോടുകൂടി മഴ പൂര്‍ണമായും ശമിക്കുമെന്നായിരുന്നു നേരത്തെ വന്ന അലേര്‍ട്ട്. എന്നാല്‍ നാളെ മഴ തുടരും എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം.

ചാലക്കുടിപുഴയില്‍ ജലനിരപ്പ് ഉയരുന്നു, ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

ജലമെത്തുന്ന എല്ലാ ഡാമുകളും തുറന്നതോടെ ചാലക്കുടി പുഴയിിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നു. കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത്, പറമ്പിക്കുളം ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. പുഴയിലും വൃഷ്ടി പ്രദേശത്തും മഴ പെയ്യുന്നതിനാല്‍ നിലവിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവുണ്ടാകും. ഡാമുകളില്‍ നിന്നുള്ള വെള്ളം രാത്രിയോടെ മാത്രമേ ചാലക്കുടി പുഴയിലേക്ക് എത്തുകയുള്ളൂ. ചാലക്കുടി പുഴയില്‍ സ്ഥിതി ഗൗരവകരമാണെന്ന് മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാലക്കുടിപുഴയോരത്ത്് താമസിക്കുന്നവരെ മാറ്റിത്തുടങ്ങി.

രാത്രിയാണ് ജലനിരപ്പ് ഉയരാനുള്ള സാധ്യതയെങ്കിലും മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത്. ചാലക്കുടിയില്‍ താലൂക്ക് അടിസ്ഥാനത്തിലും ഒപ്പം ജില്ലാ അടിസ്ഥാനത്തിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ആളുകളെ മാറ്റി പാര്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. 2018-ലെ പ്രളയബാധിത പ്രദേശങ്ങളായ കൂടപ്പുഴ, പരിയാരം, അന്നമനട, പാറക്കടവ് എന്നിവിടങ്ങളിലും പുത്തന്‍വേലിക്കര പഞ്ചായത്തിലും ആളുകളെ ഒഴിപ്പിക്കുന്നു. ചാലക്കുടി പുഴയോരത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചതായി കളക്ടര്‍ അറിയിച്ചു.

പുഴയോരത്ത് താമസിക്കുന്ന ആളുകള്‍ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന എല്ലാ ഡാമുകളും തുറന്ന് കിടക്കുകയായതിനാല്‍ രാത്രിയോടെ ഇവിടങ്ങളില്‍ നിന്നുള്ള ജലം പുഴയിലേക്ക് പൂര്‍ണതോതില്‍ എത്തും. പറമ്പിക്കുളം ഡാമില്‍ നിന്ന് ഉള്‍പ്പെടെ 19,000 ക്യുസെക്സ് വെള്ളമാണ് ഒഴുക്കി വിടുന്നത്. ഏകദേശ ജലനിരപ്പ് 7.10 മീറ്റര്‍ ആകുമ്പോഴാണ് വാണിങ് ലെവല്‍ ആകുക. ഇത് എട്ട് മീറ്ററിലേക്ക് ഉയരുമ്പോള്‍ അത് അപകടകരമായ സ്ഥിതിയായി മാറും. എന്നാല്‍ ഈ അവസ്ഥയിലേക്ക് നിലവില്‍ കാര്യങ്ങള്‍ എത്തിയിട്ടില്ല.

ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെയും ഷീയര്‍ സോണിന്റെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ ഓഗസ്റ്റ് നാല് മുതല്‍ എട്ട് വരെ ശക്തമായ മഴക്കും ഓഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കൂടാതെ കേരള-കര്‍ണാടക തീരം, അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ തെക്കു കിഴക്കന്‍ അറബിക്കടല്‍ , തെക്കന്‍ ആന്ധ്രാതീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്‍.ഡി.ആര്‍.എഫിന്റെ ഒമ്പതു ടീമുകള്‍ എത്തി; സേനകളുടെ സേവനവും തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. 

ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഡിഫെന്‍സ് സര്‍വീസ് സ്‌കോപ്‌സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ നാല് നദികളില്‍ അതീവ പ്രളയസാഹചര്യമെന്ന് കേന്ദ്ര ജല കമ്മിഷന്‍

കേരളത്തിലെ നാലു നദികളില്‍ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍. മീനച്ചലാര്‍, മണിമലയാര്‍, പമ്പയാര്‍, അച്ചന്‍കോവിലാര്‍ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികള്‍ ഉള്‍പ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയര്‍ ഡാമുകളില്‍ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷന്‍ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *