കൊച്ചി: ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത വിഭാഗം ബാഡ്മിൻറണിയിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വർണ്ണം.
കനേഡിയൻ താരമായ മിഷേൽ ലിയെ നേരിട്ടുള്ള സെറ്റുകളിൽ നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു സിന്ധുവിന്റെ സ്വർണ്ണ നേട്ടം. സ്കോർ 21-15, 21 – 13. മത്സരത്തിൽ പൂർണ്ണ ആധിപത്യം സിന്ധുവിനായിരുന്നു.
2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിയും 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും സിന്ധു നേടിയിട്ടുണ്ട്.
വനിത ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിന് പൊരുതി തോറ്റ ഇന്ത്യക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഗെയിംസിൽ ആകെ 19 സ്വർണവും, 15 വെള്ളിയും 22 വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.