Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വര്‍ണക്കൊള്ള: പോറ്റിയുടെ വീട്ടില്‍ വീണ്ടും കടകംപള്ളി എത്തി; പുതിയ ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ്‌ഐടി കൂടുതല്‍ വിവരങ്ങള്‍ കടകംപള്ളിയില്‍ നിന്ന് ചോദിച്ചറിയും. കടകംപള്ളി സുരേന്ദ്രന്‍ ആദ്യം ഉണികൃഷ്ണന്‍ പോറ്റിയുടെ അച്ഛനെ കാണാന്‍ ആണ് ആദ്യം എത്തിയിരുന്നത്. പിന്നീട് വീണ്ടും കടകംപള്ളി സുരേന്ദ്രന്‍ പോറ്റിയുടെ വീട്ടില്‍ എത്തിയിരുന്നു എന്ന് തെളിയിക്കുന്നത് കൂടിയാണ് ചിത്രങ്ങള്‍. ജാമ്യം ലഭിച്ച പോറ്റിയുടെ ഉന്നതരുമായുള്ള ബന്ധം എസ്‌ഐടി പ്രത്യേകം അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *