പണം മാത്രമല്ല മറ്റു പല ലക്ഷ്യങ്ങളും റഷീദ് എന്ന് വിളിക്കുന്ന മുഹമ്മദ് ഷാഫിക്ക് ഉണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
ഭഗവൽ സിംങിന്റെ വീടിൻറെ മുൻവശത്ത് 50 മീറ്റർ ദൂരെ മണ്ണു നീക്കി പരിശോധിച്ച പോലീസ് ചില ശരീര അവശിഷ്ടങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. മറ്റൊരു മൃതദേഹം കുഴിച്ചിട്ടു എന്നു പറയുന്ന വീടിൻറെ പിന്നിലുള്ള മതിലിനരികിലും പോലീസ് മണ്ണ് കുഴിച്ചു പരിശോധിക്കുകയാണ്. കാണാതായ റോസ് ലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയാണ്. പത്മ കൊച്ചിയിൽ താമസിക്കുന്ന ലൈംഗിക തൊഴിലാളിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. തമിഴ്നാടിലെ ധർമ്മപുരിയാണ് അവരുടെ സ്വദേശം.
കുഴിച്ചെടുത്ത ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധന നടത്തി കാണാതായവരുടെ താണെന്ന് തെളിയിച്ചാൽ മാത്രമേ നരബലി കേസ് തെളിയിക്കുവാൻ പോലീസിന് ആകുകയുള്ളൂ.
കൊച്ചി: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയു പുരോഗമന വാദിയുമായിരുന്ന ഭഗവൽ സിംങിനെയും അദ്ദേഹത്തിൻറെ രണ്ടാം ഭാര്യയായ ലൈലയും പ്രതികളായ കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ നരഹത്യയിലേക്ക് നയിച്ചത് റഷീദ് എന്ന് വിളിക്കുന്ന പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് എന്ന് പോലീസ്.
ഇദ്ദേഹത്തിന് പി എഫ് ഐ പോലുള്ള നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയരുന്നുണ്ട്. ‘ശ്രീദേവി ‘ എന്ന പേരിൽ ഒരു വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി റഷീദ് എന്ന ഒരു സിദ്ധൻ ഉണ്ട് എന്നും അദ്ദേഹത്തെ കണ്ടാൽ സാമ്പത്തികമായ അഭിവൃദ്ധി ഉണ്ടാകുമെന്നും റഷീദ് ഭഗവൽ സിംങിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പിന്നീട് ഈ സിദ്ധനായ അഭിനയിച്ച റഷീദ് ഭഗവൽ സിംങിനെയും ലൈലയും കണ്ട് അഭിവൃതിക്കുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.നല്ല രീതിയിൽ ജീവിച്ചിരുന്ന ഭഗവൽ പ്രദേശത് അറിയപ്പെടുന്ന നാട്ടു വൈദ്യനായിരുന്നു. അദ്ദേഹത്തിൻറെ മക്കൾ വിദേശത്ത് നല്ല രീതിയിൽ ജോലി ചെയ്യുന്നവരാണെന്ന് അയൽവാസികൾ പറഞ്ഞു.
ഭഗവലിന്റെ ഭാര്യയായ ലൈലയെ അയാളുടെ മുന്നിൽ തന്നെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ആദ്യം റഷീദ് എന്ന ‘സിദ്ധൻ’ ചെയ്തത്.
അതിലൂടെ കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം കാര്യമായ സാമ്പത്തിക അഭിവൃതി ഉണ്ടായില്ലെന്ന് പരാതി പറഞ്ഞപ്പോൾ കുടുംബത്തിന് ചില മുൻജന്മ പാപങ്ങൾ ഉണ്ട് എന്നും നരബലി നടത്തണമെന്ന് പറഞ്ഞു.
താൻ തന്നെ നരബലി നടത്താനുള്ള സ്ത്രീയെ എത്തിക്കാം എന്ന് പറഞ്ഞ് ഭഗവലിൽ നിന്നും ലക്ഷങ്ങൾ റഷീദ് വാങ്ങി എന്നാണ് പോലീസ് പറയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന നിരാലംബരായ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു റഷീദ് ഇരകളെ കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞ് കാലടിയിൽ മറ്റൊരു പുരുഷനുമായ താമസിച്ചിരുന്ന ലോട്ടറി വില്പനക്കാരിയായ റോസ് ലിയെ വലയിൽ വീഴ്ത്തിയത്.
നീല ചിത്രത്തിൽ അഭിനയിക്കാം എന്നു പത്തുലക്ഷം പ്രതിഫലം തരാമെന്നും പറഞ്ഞാണ് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്ന റോസ് ലിയെ പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിംങിന്റെ വീട്ടിലെത്തിച്ചത്.
സിനിമ ചിത്രീകരണത്തിന് ആണെന്ന് പറഞ്ഞ് കട്ടിലിൽ കെട്ടിയിട്ട് ശരീരത്തിന്റെ പല ഭാഗങ്ങൾ മുറിച്ച് രക്തം എടുത്ത് അത് മുറ്റത്ത് തളിച്ച് സമാനതകളില്ലാത്ത ക്രൂരമായ രീതിയിൽ ഒരു രാത്രി മുഴുവൻ രണ്ടു സ്ത്രീകളെയും പീഡിപ്പിച്ച് കൊന്നാണ് ആഭിചാരക്രിയ നടത്തിയതെന്ന് പോലീസ് പറഞ്ഞു.
റോസ് ലിയുടെ നരബലി നടന്നത് ജൂണിലും പത്മയെ കൊലപ്പെടുത്തിയത് സെപ്റ്റംബർ 27നുമാണ് എന്നാണ് പോലീസ് പറയുന്നത്. കട്ടിലിൽ കെട്ടിയിട്ട സ്ത്രീകളെ ചുറ്റിയ കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതരാക്കിയത് റഷീദാണ്. ദേഹ ഭാഗങ്ങൾ മുറിച്ചതും തല അറുത്തതും ലൈലയാണെന്നും പോലീസ് പറഞ്ഞു. നീല ചിത്രത്തിൽ അഭിനയിക്കാം എന്ന് പറഞ്ഞ് റഷീദ് രണ്ടാമത് നരബലിക്ക് ഇരയാക്കിയ പത്മയുടെ ചില സുഹൃത്തുക്കളെ സമീപിച്ചിരുന്നുവെന്നും റഷീദ് സ്ത്രീകളെ ഇത്തരത്തിൽ സംഘടിപ്പിക്കുന്നുണ്ട് എന്നകാര്യം അയാളുടെ കുടുംബാംഗങ്ങൾക്കും അറിയാമെന്നും പത്മയുടെ ചില സുഹൃത്തുക്കൾ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളിൽ പലരെയും ഇത്തരം ഒരു വാഗ്ദാനം പറഞ്ഞ് റഷീദ് സമീപിച്ചിരുന്നതായും അവർ പറഞ്ഞു.
റഷീദിനെ ചുറ്റിപ്പറ്റി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും പലകോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. പണം മാത്രമല്ല മറ്റു പല ലക്ഷ്യങ്ങളും റഷീദ് എന്ന് വിളിക്കുന്ന മുഹമ്മദ് ഷാഫിക്ക് ഉണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഭഗവൽ സിംങിന്റെ വീടിൻറെ മുൻവശത്ത് 50 മീറ്റർ ദൂരെ മണ്ണു നീക്കി പരിശോധിച്ച പോലീസ് ചില ശരീര അവശിഷ്ടങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. മറ്റൊരു മൃതദേഹം കുഴിച്ചിട്ടു എന്നു പറയുന്ന വീടിൻറെ പിന്നിലുള്ള മതിലിനരികിലും പോലീസ് മണ്ണ് കുഴിച്ചു പരിശോധിക്കുകയാണ്. കാണാതായ റോസ് ലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയാണ്. പത്മ കൊച്ചിയിൽ താമസിക്കുന്ന ലൈംഗിക തൊഴിലാളിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. തമിഴ്നാടിലെ ധർമ്മപുരിയാണ് അവരുടെ സ്വദേശം.
കുഴിച്ചെടുത്ത ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധന നടത്തി കാണാതായവരുടെ താണെന്ന് തെളിയിച്ചാൽ മാത്രമേ നരബലി കേസ് തെളിയിക്കുവാൻ പോലീസിന് ആകുകയുള്ളൂ.
ജൂണിൽ കാണാതായ റോസ്‌ലിയെ പറ്റി മകൾ കാലടി പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 17 പരാതി നൽകിയിരുന്നു. ഈ പരാതി ഫോൺ കോളുകൾ കേന്ദ്രീകരിച്ച് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ പത്മയുടെ സെപ്റ്റംബർ അവസാനം നടന്ന നരബലി തടയാമായിരുന്നു എന്നും അത് പോലീസിന്റെ അനാസ്ഥയാണെന്നുള്ള വിമർശനം പോലീസ് നേരിടുന്നുണ്ട്.
ചിത്രം: ഭഗവൽ സിംങ്, ലൈല
ചിത്രം: റോസ് ലി, റഷീദ് എന്ന് വിളിക്കുന്ന മുഹമ്മദ് ഷാഫി, പത്മ