തൃശൂർ : നല്ലങ്കരയിൽ ഗുണ്ടാവിളയാട്ടം തടയാൻ ചെന്നപോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിനോടനുബന്ധിച്ച് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ നിലപാടുകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നല്ലങ്കരയിലെ പ്രദേശവാസികൾ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ‘ഇളങ്കോ നഗർ – നല്ലങ്കര’
എന്ന് ബോർഡ് വച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ സിവിൽ സർവീസസിൻ്റെ ആപ്തവാക്യമായ നിഷ്പക്ഷത ,സത്യസന്ധത,അജ്ഞാതത്വം എന്നതിൽ വിശ്വസിക്കുന്നത് കൊണ്ട് പ്രദേശവാസികളോട് സ്നേത്തോടെ ആവശ്യപ്പെടുകയും ബോർഡ് നീക്കം ചെയ്യുകയുമുണ്ടായി.
തുടർന്നും ജനങ്ങളും പോലീസുമായുള്ള ഊഷ്മളമായ ബന്ധം നിലനിൽക്കണമെന്നും മയക്കുമരുന്നിനെതിരെയും സമൂഹത്തിൽ ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയും നടപടിയെടുക്കാൻ കൃത്യ സമയത്ത് പോലീസിനെ അറിയിക്കണമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് അറിയിച്ചു