Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

റിലീസിനായി എഴുപതോളം ചിത്രങ്ങള്‍; മലയാള സിനിമകളുടെ റിലീസിംഗ് നവംബറില്‍


തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഏറെനാളായി അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. തിയേറ്ററുകള്‍ തുറന്നാലും മലയാള സിനിമകളുടെ റിലീസ് വൈകും. പുതിയ സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റി. ഈ മാസം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങള്‍. സാംസ്‌കാരികമന്ത്രിയുമായി നാളെ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പ്രദര്‍ശന തീയതികള്‍ പ്രഖ്യാപിക്കുക.

നിരവധി സിനിമകളാണ് തീയേറ്ററുകളില്‍ എത്താനൊരുങ്ങിയിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ് ടീമിന്റെ സ്റ്റാര്‍, ആന്റണി വര്‍ഗ്ഗീസും അര്‍ജ്ജുന്‍ അശോകനും ഒന്നിക്കുന്ന അജഗജാന്തരം, അപ്പാനി ശരത് നായകനാകുന്ന മിഷന്‍ സി, ആന്റണി വര്‍ഗ്ഗീസിന്റെ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിന്റെ റോയ്, പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം, അനൂപ് മേനോന്‍ നായകനാകുന്ന മരട് 357, ജോജുവിന്റെ ഒരു താത്വിക അവലോകനം ഉള്‍പ്പെടെ നിരവധി സിനിമകളാണ് ഉടന്‍ റിലീസിനെത്താന്‍ ഒരുങ്ങിയിരിക്കുന്നത്.

സംസ്ഥാനത്തെ 670 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം തുടങ്ങുക. എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാണ് പ്രവേശിപ്പിക്കാന്‍ അനുമതിയായിരിക്കുന്നത്.

Photo Credit: Koo

Leave a Comment

Your email address will not be published. Required fields are marked *