തിരുവനന്തപുരം: പി.സി.ചാക്കോ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷമായി. എ.കെ.ശശീന്ദ്രന്റെ മന്ത്രിമാറ്റത്തെച്ചൊല്ലിയുള്ള ചേരിപ്പോരാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. മന്ത്രിസ്ഥാനത്തിനായി തോമസ്.കെ.തോമസ് എം.എല്‍.എ അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീട് എ.കെ.ശശീന്ദ്രനുമായി അനുരഞ്ജനത്തിലായ തോമസ്.കെ.തോമസ് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദം ഉപേക്ഷിച്ചു. തോമസ്.കെ.തോമസിന്റെ മന്ത്രിസ്ഥാനമെന്ന ആവശ്യത്തെ അധ്യക്ഷനായ പി.സി.ചാക്കോ പിന്തുണച്ചിരുന്നു.
എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അനുമതിയോടെ പി.സി. ചാക്കോ ആവശ്യപ്പെട്ടിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നതില്‍ വാശി പിടിച്ചതാണ് പി.സി. ചാക്കോയ്ക്ക് കുരുക്കായത്. തോമസ് കെ തോമസിനെ അധ്യക്ഷനാക്കാന്‍ എ.കെ. ശശീന്ദ്രന്‍ ആവശ്യപ്പെടും.
എന്‍.സി.പിയില്‍ ചേരിപ്പോര് , പി.സി.ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചു
