തൃശൂര്‍: ഭാവഗായകന്‍ പി.ജയചന്ദ്രന്‍ അവസാനമായി പാടി യുഗ്മഗാനം പ്രകാശിതമായി. യുവഗായിക ഇന്ദുലേഖ വാര്യരുമായി ചേര്‍ന്നാണ് ജയചന്ദ്രന്‍ ഗാനം ആലപിച്ചത്. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പ്രകാശനം നിര്‍വഹിച്ചു. ചലച്ചിത്രതാരം ജയരാജ് വാര്യര്‍, ഗാനരചയിതാവ് മധുസൂദനന്‍, ഇന്ദുലേഖ വാര്യര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മധുസൂദനന്‍ ഗാനരചന നിര്‍വഹിച്ചു. ഗായകന്‍ കല്ലറ ഗോപനാണ് സംഗീതസംവിധായകന്‍.
പാതിരാ നേരത്ത് പാല മരത്തില്‍ വിരിഞ്ഞൊരു പൂവേ എന്ന സാഗരം ക്രിയേഷന്‍സിന്റെ ഗാനം യുട്യൂബ് ചാനലില്‍ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ നവംബറില്‍ തൃശൂര്‍ ഡിജി ട്രാക്ക് സ്റ്റുഡിയോയിലായിരുന്നു ഗാനത്തിന്റെ റെക്കോര്‍ഡിംഗ്.
ജയചന്ദ്രന്‍ അവസാനമായി പാടിയ യുഗ്മഗാനം പുറത്തിറക്കി
