തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ചേലക്കര വെങ്ങാനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ പി.കെ.ശശിധരനെ വിജിലന്‍സ് പിടികൂടി. ഭൂമിയുടെ ന്യായവില കുറച്ചുകാണിക്കുന്നതിന് പതിനായിരം രൂപയാണ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ന്യായവില തിരുത്തുന്നതിനുമായി ബന്ധപ്പെട്ട്് പരാതിക്കാരന്‍ ആര്‍.ഡി.ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. പരാതിക്കാരന്റെ ഭൂമി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ഡി.ഒ വെങ്ങാനെല്ലൂര്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു. സ്ഥലം സന്ദര്‍ശിക്കുന്നതിന് ആദ്യ ഗഡുവായി അയ്യായിരം രൂപയും പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ വീണ്ടും അയ്യായിരം രൂപയും നല്‍കുവാനായിരുന്നു വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
ഫിനോഫ്‌സ്തലിന്‍ പുരട്ടിയ അയ്യായിരം രൂപയുടെ നോട്ടുമായി ഇന്ന് ഉച്ചയോടെയാണ് പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ സമീപിച്ചത്. നോട്ടുവാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി ജീന്‍പോളിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ കുടുക്കിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ വെങ്ങാനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍
