തൃശൂര്‍: ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ ദേശീയതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനുള്ള ദൗത്യത്തില്‍ പി.എഫ്.സി കേരളയ്‌ക്കൊപ്പം ജോസ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പും. തൃശൂരിലെ ഫുട്ബോള്‍ ഗ്രാമമായ പറപ്പൂര്‍ കേന്ദ്രീകരിച്ച് 2012 മുതല്‍ പ്രവര്‍ത്തിക്കുന്ന പിഎഫ്സി കേരളയെ എലീറ്റ് കാറ്റഗറി ക്ലബ്ലായി ഓദ്യോഗികമായി തെരഞ്ഞെടുത്തിട്ടുണ്ട്. പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഐ ലീഗ് അംഗത്വമുള്ള ക്ലബില്‍ 350 താരങ്ങള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ബെസ്റ്റ് ഫുട്ബോള്‍ അക്കാദമി അവാര്‍ഡും പി.എഫ്.സി കേരള നേടിയിട്ടുണ്ട്.
കൂടുതല്‍ മത്സരങ്ങളില്‍ പിഎഫ്സി കേരളയെ പങ്കെടുപ്പിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോസ് ആലൂക്കാസ്,വര്‍ഗീസ് ആലുക്കാസ്, പോള്‍.ജെ. ആലുക്കാസ്, ജോണ്‍ ആലുക്കാസ്, പി.എഫ്.സി കേരള സ്ഥാപകന്‍ സി.സി ഹാന്‍സന്‍ എന്നിവര്‍ പറഞ്ഞു. പി.എഫ്.സി കേരളയുടെ പുതിയ ലോഗോ പതിച്ച ജേഴ്‌സി ചടങ്ങില്‍ അനാവരണം ചെയ്തു. കേരള പ്രീമിയര്‍ ലീഗില്‍ പി.എഫ്.സി കേരള പങ്കെടുക്കും. 29നാണ് ആദ്യ മത്സരം.
ജോസ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പ് പിഎഫ്സി കേരളയ്ക്കൊക്കൊപ്പം ഫുട്‌ബോള്‍ പരിശീലനക്കളരിയിൽ
