ന്യൂഡല്‍ഹി: തൃശൂര്‍ ഡി.സി.സി പ്രസിഡണ്ടായി ജോസഫ് ടാജറ്റിനെ തിരഞ്ഞെടുത്തു. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്. എ വിഭാഗക്കാരനായ ടാജറ്റ് എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പക്ഷക്കാരനായാണ് അറിയപ്പെടുന്നത്. യു.ഡി.എഫ്
ചെയര്‍മാനായി ടി.വി.ചന്ദ്രമോഹനെയും നിയമിച്ചു. കെ.മുരളീധരന്റെ കൂടെയാണ് ചന്ദ്രമോഹന്‍. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് ഡി.സി.സിയില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലി ഡി.സി.സിയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ജോസ് വള്ളൂര്‍ പ്രസിഡണ്ട് സ്ഥാനം രാജിവച്ചിരുന്നു. എട്ട് മാസത്തോളമായി തൃശൂരില്‍ ഡി.സി.സി അധ്യക്ഷനില്ലായിരുന്നു. എം.പി വി.കെ.ശ്രീകണ്ഠനായിരുന്നു പകരം ചുമതല നല്‍കിയിരുന്നത്.
ജോസഫ് ടാജറ്റ് തൃശൂര്‍ ഡി.സി.സി പ്രസിഡണ്ട്
