Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ.വിദ്യ ജൂലൈ 6 വരെ റിമാന്‍ഡില്‍; രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തു. രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.  കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെ.വിദ്യയുടെ ഒളിവിടം വ്യക്തമാക്കിയില്ല.

വിദ്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സുഹൃത്തിന്റെ  വീട്ടിലായിരുന്ന വിദ്യ ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രം.  പൊലീസിന്റെ ജോലിയാണ് പ്രതിയെ പിടിക്കല്‍. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലേതുപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിതെന്നും, കേസ് നിയമപരമായി തന്നെ നേരിടുമെന്നും വിദ്യ മാധ്യമങ്ങളോട് പറഞ്ഞു.  ഏതറ്റം വരേയും പോരാടുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അവര്‍ പറഞ്ഞു.

നേരത്തെ രാഷ്ട്രീയവൈരം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്ന് വിദ്യ ആരോപിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മഹാരാജാസില്‍ കൂടെ പഠിച്ചവരും കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേര്‍ന്നാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കുറ്റം ചെയ്തത് കൊണ്ടല്ല ഒളിവില്‍ പോയത്. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും വിദ്യ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *