WATCH VIDEO HERE
തൃശൂര്‍: പുരസ്‌കാരങ്ങള്‍ക്കായി ഷീല്‍ഡുകള്‍ സമ്മാനിക്കരുതെന്നും, പകരം പുസ്തകങ്ങള്‍ മതിയെന്നും കെ.ഇ.എന്‍.കുഞ്ഞഹമ്മദ്. സാഹിത്യ അക്കാദി വൈലോപ്പിള്ളി ഹാളില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷീല്‍ഡുകള്‍ പാഴ്‌വസ്തുക്കളാണ്. സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സാക്ഷിയാണ് പുസ്തകങ്ങള്‍. വായനയിലൂടെയാണ് യഥാര്‍ത്ഥത്തില്‍ പുസ്തകം പ്രകാശിതമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിനോയ്.എം.ബി. രചിച്ച കവിതാ സമാഹാരമായ എന്റെ കാവ്യപാപങ്ങള്‍-ഓര്‍മ്മയുടെ ഒരു വാല്, കഥാസമാഹാരമായ രണ്ടു കലാമാഷുമാര്‍- ഒരാള്‍ പരേതന്‍, എന്നീ പുസ്തകങ്ങളുടെ പ്രകാശനം പി.സുരേന്ദ്രന് നല്‍കി കെ.ഇ.എന്‍ കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. .ജയപ്രകാശ് ഒളരി രചിച്ച കവിതാ സമാഹാരമായ ശീര്‍ഷാസനം ഐ.ഗോപിനാഥിന് നല്‍കി ഡോ: സി.രാവുണ്ണി പ്രകാശനം ചെയ്തു. ചടങ്ങില്‍ ജോയ് ചാവക്കാടിനെ കെ.ഇ.എൻ ആദരിച്ചു. കവിയരങ്ങ് വിജേഷ് എടക്കുന്നി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍ ,ഡോ :ശശിധരന്‍ കളത്തിങ്കല്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി.