കൊച്ചി: കേരളത്തിൽ നടപ്പിലാക്കിയ മാതൃകയിൽ ദേശവ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പിലാക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്നും ഇതിനായി ദേശവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയൽ ഡൽഹിയിൽ വിളിച്ചു ചേർത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
.
രാജ്യവ്യാപകമായി മോഡൽ കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ സുപ്രീംകോടതി മുമ്പാകെ സമർപ്പിക്കുന്നതിനായി തയ്യാറാക്കുന്നതിനുള്ള ഏഴംഗ സമിതിയിൽ കേരളാ സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ.ഡി.സജിത് ബാബുവിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
Photo Credit : Twitter