Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേരളം പലതിനും മാതൃക’, മമ്മൂട്ടി

തിരുവനന്തപുരം: വിശക്കുന്ന വയറിനു മുന്‍പില്‍ ഒരു വികസനത്തിനും വിലയില്ലെന്ന് നടന്‍ മമ്മൂട്ടി. അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് കൊണ്ട് വികസനമാകുന്നില്ല ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ ഉണ്ടെങ്കിലും

വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്.സാമൂഹ്യ ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം പരി പൂര്‍ണമായും തുടച്ചുമാറ്റപ്പെടണം.ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങള്‍ വളരെ അപൂര്‍വമേ എന്റെ അറിവില്‍ ഉള്ളൂ. കേരളം പലതിനും മാതൃകയാണ്.

അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഒരു വലിയ കടമ്പയാണ്. പലതും കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ചിട്ടുണ്ട്. സമര്‍പ്പണം നമ്മുടെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് മമ്മൂട്ടി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *