തൃശൂര്‍: ചെമ്പൂക്കാവ് മഹാരാജ ടെക്്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എം.ടി.ഐ) കോളേജ് യൂണിയന് തിരഞ്ഞെടുപ്പിനെ തുടര്ന്ന്്സംഘര്ഷം.
എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ സ്ഥാനാര്‍ത്ഥികള്‍ അട്ടിമറി വിജയം നേടിയിരുന്നു. ഏഴ് സീറ്റുകളിലും കെ.എസ്.യു സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. വൈകീട്ട് 5 മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്.
കോളേജില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. വൈകീട്ട് ആറ് മണിയായിട്ടും സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ല. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവിഭാഗക്കാരെയും രണ്ട് ഭാഗത്തേക്കായി മാറ്റിയത്.
ചെമ്പൂക്കാവ് എം.ടി.ഐയില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
