നേരം വെളുത്തപ്പോഴേക്കും കരിഓയില്‍ കഴുകിമാറ്റി
തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലെ മന്ത്രി ആര്‍.ബിന്ദുവിന്റെ ഫോട്ടോയില്‍ ഒഴിച്ച കരിഓയില്‍ ആരോ കഴുകി വൃത്തിയാക്കി. മന്ത്രിയുടെ ഫോട്ടോയില്‍ പതിഞ്ഞ കരിഓയില്‍ ഇന്ന് രാവിലെയാണ് അപ്രത്യക്ഷമായത്. ഇന്നലെ രാത്രി തന്നെ ആരോ ബോര്‍ഡ് വൃത്തിയാക്കിയതായാണ് സൂചന.
കേരളവര്‍മ്മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്് അലോഷ്യസ് സേവ്യര്‍ നിരാഹാരസമരം നടത്തുന്ന പന്തലിന് സമീപമുള്ള നവകേരളസദസ്സിന്റെ ബോര്‍ഡിലെ മന്ത്രി ആര്‍.ബിന്ദുവിന്റെ ഫോട്ടോയിലാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധസമരത്തിന്റെ ഭാഗമായി കരിഓയില്‍ ഒഴിച്ചത്. വോട്ടണ്ണല്‍ അട്ടിമറിക്കാന്‍ കേരളവര്‍മ കോളേജിലെ മുന്‍ അധ്യാപിക കൂടിയായ മന്ത്രി ബിന്ദു ഇടപെട്ടുവെന്നാരോപിച്ചായിരുന്നു കരിഓയില്‍ പ്രയോഗം. മന്ത്രി ബിന്ദുവിന്റെ ഫോട്ടോയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിക്കുന്നതിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു
https://youtu.be/KUgImqTAH2w?si=MRJW55yKm7xAmAzZ