Newsskerala

കുതിരാനില്‍ വീണ്ടും കാട്ടാനയാക്രമണം; വനംവകുപ്പിന്റെ  ജീപ്പ് തകര്‍ത്തു

തൃശൂര്‍: കുതിരാന്‍ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. തുരത്താനെത്തിയ വനംവകുപ്പിന്റെ ജീപ്പ് കാട്ടാന തകര്‍ത്തു.
വെള്ളിയാഴ്ച രാത്രിയിലാണ് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകര്‍ത്തത്. കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
എന്നാല്‍ ആന ജീപ്പിന് നേരെ തിരിയുകയായിരുന്നു. ഇതോടെ വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി.
ഹോണടിച്ചും മറ്റും ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെട്ടന്ന് ആന ഓടിയെത്തി ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പിന്റെ മുന്‍ വശം ആന ഇടിച്ച് തകര്‍ത്തിട്ടുണ്ട്.
കഴിഞ്ഞദിവസം വനം വാച്ചര്‍ ബിജുവിനെ ആക്രമിച്ച അതേ സ്ഥലത്ത് തന്നെയാണ് ആന ജീപ്പും തകര്‍ത്തത്. ആക്രമണത്തില്‍ ബിജുവിന്റെ കാലൊടിഞ്ഞിരുന്നു. ബിജു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *