തൃശ്ശൂര്‍ കോര്പ്പറേഷന് 2022-23 വര്‍ഷത്തിലെ പട്ടികജാതി ക്ഷേമ പദ്ധതിയായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം കോര്പ്പറേഷന് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മേയര്‍ എം.കെ.വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. 90 പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ ക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. തുടര്‍ന്ന് പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമവും നിയമസഹായവും എന്ന വിഷയത്തില്‍ തൃശ്ശൂര്‍ ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. ഡിബിഷ് ക്ലാസ്സെടുത്തു. ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പി.കെ.ഷാജന്, ലാലി ജെയിംസ്, ഡിവിഷന് കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, പട്ടികജാതി വികസന ഓഫീസര്‍ വി. പ്രബിത എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.