പദ്ധതി കരാര്‍ ലഭിക്കാന്‍ 4 കോടിക്ക് മേലെ കോഴ നല്‍കിയതായി സന്തോഷ് ഈപ്പനും വെളിപ്പെടുത്തിയിരുന്നു
കൊച്ചി: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പന്‍ നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്ന് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടന്നത്. കള്ളപ്പണം വെളുപ്പിക്കലില്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.
പദ്ധതി കരാര്‍ ലഭിക്കാന്‍ 4 കോടിക്ക് മേലെ കോഴ നല്‍കിയതായി സന്തോഷ് ഈപ്പനും വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പുറത്ത് വരാനുണ്ട് എന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പദ്ധതി കരാര്‍ സന്തോഷ് ഈപ്പന് നല്‍കാനുളള തീരുമാനം എടുത്തത് എന്നും സ്വപ്ന ആരോപിച്ചിരുന്നു.
ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെ പേരിലുളള ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് കോഴപ്പണമാണ് എന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി 6 കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം