തൃശൂര്‍: സൊഹെയ്‌സ്, സിയാസ്, കെസ്‌വെ എന്നീ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ലോകവദനആരോഗ്യദിനം ആചരിച്ചു. ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന ചടങ്ങ് മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സര്‍വേയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ തൃശൂരിലാണെന്ന് മേയര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി മാറിയതു പോലെ നമ്മുടെ ഭക്ഷണരീതിയും മാറി. പ്രതിരോധശേഷി കുറഞ്ഞതോടെ മാറാരോഗങ്ങള്‍ വ്യാപകമായിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെ സ്‌നേഹിക്കാനും, സംരക്ഷിക്കുവാനും പുതിയ തലമുറയെക്കൂടി ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ സൗജന്യ ദന്ത പരിശോധനാക്യാമ്പ് നടത്തി. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.സുരേഷ്‌കുമാര്‍.ജെ ദന്ത ആരോഗ്യ സെമിനാറിന് നേതൃത്വം നല്‍കി. കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള, പഴയന്നൂര്‍ ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത്, തൃശൂര്‍ തഹസില്‍ദാര്‍ ടി.ജയശ്രീ, തൃശൂര്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ഉഷാ മേരി ഡാനിയല്‍, തൃശൂര്‍ സോയില്‍ സര്‍വെ ഓഫീസര്‍ എം.എ.സുധീര്‍ബാബു പട്ടാമ്പി, സിയാസ് സംസ്ഥാന സെക്രട്ടറി സോജിമോന്‍ ആന്റണി, തൃശൂര്‍ സോയില്‍ സര്‍വെ അസി.ഡയറക്ടര്‍ ഡോ.തോമസ് അനീഷ് ജോണ്‍സണ്‍, സോയില്‍ സര്‍വെ ഓഫീസര്‍ ഹൃദ്യ കെ.എസ്, മണ്ണ് പ്രസിഡണ്ട് ബിജു ആട്ടോര്‍, വര്‍ഗീസ് തരകന്‍, കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.തുളസി.വി, ഷൗക്കത്തലി നെല്ലായ, ജോസ് തയ്യില്‍, ഡോ.സനോജ് ജോസ്, ഡോ.വിമല ജോണ്‍, അഡ്വ.ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ.വി.തുളസി, ഡോ.നയന ഗോപാലകൃഷ്ണന്‍, ഷംസുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.രോഹിണി സെബാസ്റ്റിയന്‍, സൗമ്യ.എസ്.നായര്‍, അക്ഷര സന്തോഷ്, സിന്ദൂര നായര്‍, ലാലി സലീം, ടി.പി.പ്രകാശ്, വിജി വാണിയംകുളം, സുരേഷ് തിച്ചൂര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി പച്ചക്കറിത്തൈകളും, വിത്തു പായ്ക്കറ്റും നല്‍കി.