ദില്ലി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി ഏറെ മുന്നില്‍. 70 സീറ്റിലേക്ക് നടന്ന മത്സരത്തില്‍ 40 സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. ഭരണകക്ഷിയായ ആം ആദ്്മി പാര്‍ട്ടി 30 സീറ്റില്‍ മാത്രമാണ് മുന്നില്‍. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പിന്നിലാണ്.
കേവലഭൂരിപക്ഷവും കടന്നാണ് ബി.െജ.പിയുടെ മുന്നേറ്റം. ആം ആദ്മി രണ്ടാം സ്ഥാനത്തായി. 70 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്
ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്. ഇത്തവണ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബി.ജെ.പി മികച്ച വിജയം നേടുമെന്നാണ് പ്രവചിച്ചത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.. 2020-ല്‍ എ.എ.പി 62 സീറ്റും ബി.ജെ.പി എട്ട് സീറ്റുമാണ് നേടിയത്.