Newsskerala

എം ഡി എം എ വില്പനയ്ക്കായി എത്തിച്ചുകൊടുത്തയാൾ നെടുപുഴ പോലീസിൻെറ പിടിയിൽ

തൃശൂർ : വില്പനയ്ക്കായി കൊണ്ടുവന്ന 21.38 ഗ്രാം എം ഡി എം എയുമായി കുട്ടനെല്ലൂർ പടവരാട് സ്വദേശിയായ വാരിയത്ത് വീട്ടിൽ ദിലീപ് (43) എന്നയാളെ നെടുപുഴ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു പിന്നീടുള്ള അന്വേഷണത്തിലാണ് എം ഡി എം എ എത്തിച്ചുകൊടുത്ത ഒല്ലൂർ ഗ്രാമോദ്ധാരണം റോഡ് സ്വദേശിയായ വളപ്പില വീട്ടിൽ ഷൈൻ ജോസ് വളപ്പില (43) എന്നയാളെ നെടുപുഴ പോലീസ് പിടികൂടിയത്.

പ്രതിയായ ദിലീപ് ഏഴുകമ്പനി വട്ടമാവ് എന്ന സ്ഥലത്തുവച്ച് സ്കൂട്ടറിൽ എം ഡി എം യുമായി വില്പനയ്ക്കായി എത്തിയത് നൈറ്റ് പട്രോളിങ്ങിനിടയിൽ സബ് ഇൻസ്പെക്ടർ പി.സി സനേഷിൻറേയും കൂടെയുണ്ടായിരുന്ന പോലീസ് പാർട്ടിയുടേയും ശ്രദ്ധിയിൽ പെടുകയും പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് വില്പനയ്ക്കായി എം ഡി എം എ എത്തിച്ചുകൊടുത്തത് ഷൈൻ ആണെന്ന് വ്യക്തമായതിനെതുടർന്ന് പിടിയിലായത്. അന്വേഷണത്തിൽ പ്രതിയായ ദിലീപിന് ഒൻപതോളം ക്രമിനൽകേസുകളുണ്ടെന്നും പ്രതിയായ ഷൈൻ നാലോളം ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ടി.ആർ രാജേഷിൻെറ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് അൻഷാദ് എന്നിവർക്കുപുറമേ നെടുപുഴ സബ് ഇൻസ്പെക്ടർ സനേഷ് പി സി, GSI സന്തോഷ് കുമാർ എൻ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ വിഷ്ണു അനിൽകുമാർ, ബേബി, അബീഷ് ആൻ്റണി, സിവിൽ പോലീസ് ഓഫീസർമാരായ അജയ്, അഖിലേഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *