Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ വ്യാകുലമാതാ ബസിലിക്കയില്‍ ആംഗ്യഭാഷയില്‍ കുര്‍ബാന,അതിജീവനത്തിന്റെ ആള്‍രൂപമായി ഡീക്കന്‍ ജോസഫ്

തൃശൂര്‍: വിമൂകത നല്‍കിയ ജീവിതത്തിലും പതറാതെ ആംഗ്യഭാഷയില്‍ കുര്‍ബാന അര്‍പ്പിച്ച തൃശൂര്‍ സ്വദേശി ഡീക്കന്‍ ജോസഫ്്് വ്യാകുലമാതാ ബസിലിക്കയില്‍ അതിജീവനത്തിന്റെ ആള്‍രൂപമായി. കേള്‍വി – സംസാര വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍നിന്നു പുരോഹിത പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡീക്കന്‍ ജോസഫ് തേര്‍മഠത്തില്‍. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍ നിന്നും തിരുപട്ടം സ്വീകരിച്ചശേഷം ഡീക്കന്‍ ജോസഫ്്് ആംഗ്യഭാഷയില്‍ കുര്‍ബാന അര്‍പ്പിച്ചതോടെ തൃശൂര്‍ വ്യാകുലമാതാ ബസിലിക്കയും പുതുചരിത്രത്തിന്റെ ഭാഗമായി.

ഭാരതീയ കത്തോലിക്കാസഭയിലെ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഡീക്കന്‍ ജോസഫിന്റെ അച്ഛന്‍ ടി.എല്‍ തോമസും അമ്മ റോസിയും അടുത്ത ബന്ധുക്കളും ബസിലിക്കയില്‍ എത്തിയിരുന്നു.

കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് എന്ന സന്യാസസമൂഹത്തിലെ അംഗമായ ഡീക്കന്‍ ജോസഫ്, തൃശൂര്‍ കേച്ചേരി തേര്‍മഠത്തില്‍ ടി.എല്‍.തോമസിന്റെയും റോസിയുടെയും ഇളയമകനാണ്.

ജന്മനാ കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത ജോസഫ് മുംബൈയില്‍ ഡിഗ്രി പഠനത്തിനു ശേഷം 2008-ല്‍ അമേരിക്കയില്‍ എത്തുകയും ഡൊമിനിക്കന്‍ മിഷനറീസ് ഓഫ് ദ് ഡെഫ് സന്യാസ മൂഹത്തിന്റെ സെമിനാരിയില്‍ ചേര്‍ന്നു. 2012-ല്‍ നിത്യവ്രതമെടുത്തു. കേള്‍വി വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് സഭയെപ്പറ്റി അറിഞ്ഞതോടെ ഡൊമിനിക്കന്‍ സഭയില്‍നിന്ന് ഇളവുവാങ്ങി. 2017-ല്‍ ഹോളി ക്രോസില്‍ ചേര്‍ന്നു.

പിന്നീടാണു ഫാ. ബിജു മൂലക്കര എന്ന ഹോളിക്രോസ് വൈദികന്‍
അയ്മനത്തു സ്ഥാപിച്ച ‘നവധ്വനി’യെപ്പറ്റി അറിയുന്നത്. കേള്‍വി, സംസാര വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ക്ലാസുകളും പരിശീലനങ്ങളുമാണു നവധ്വനിയില്‍ നടത്തുന്നത്. 2008-ല്‍ പ്രഥമ കുര്‍ബാന ആംഗ്യഭാഷയില്‍ അര്‍പ്പിച്ചയാളാണു ഫാ. ബിജു. നവധ്വനിയിലെത്തി ജോസഫ് പരിശീലനം നേടി. പിന്നീടു പുണെയിലെ ഹോളിക്രോസ് സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി ഡീക്കന്‍ പട്ടം സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *