Newsskerala

കൊച്ചി നഗരത്തില്‍ ഞെട്ടിക്കുന്ന കാഴ്ച,നവജാതശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊന്നു

കൊച്ചി:  തിരക്കേറിയ കൊച്ചി നഗരത്തിലെ വിദ്യാനഗറില്‍ നിന്ന്്് ഞെട്ടിപ്പിക്കുന്ന കാഴ്ച. ഫ്‌ളാറ്റില്‍ നിന്ന്് നവജാതശിശുവിനെ റോഡിലേക്ക്്്് എറിഞ്ഞുകൊന്നു. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ എട്ട് മണിയോടെയാണ് ക്രൂരകൃത്യം നടന്നത്. പ്രമുഖര്‍ താമസിക്കുന്ന പനമ്പിള്ളി നഗറിന്റെ ഭാഗമാണ് വിദ്യാനഗര്‍.. ഫ്‌ളാറ്റില്‍ താമസിക്കുന്നത്്് 21 കുടുംബങ്ങളാണ്. മൂന്ന്്്്  ഫ്‌ളാറ്റുകളാണ് ഇവിടെ ഒഴിവുള്ളതെന്ന്് താമസക്കാര്‍ പറയുന്നു. പാസ്‌പോര്‍ട്ട് ഓഫീസിന് സമീപമാണ് ഫ്‌ളാറ്റ്

വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പോലീസ് ഫ്‌ളാറ്റിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഫ്‌ളാറ്റില്‍ ഉള്ളവര്‍ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടര്‍ന്ന് സമീപത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിയുന്ന ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

ഫ്‌ളാറ്റിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളിലാണ് പൊലീസ് പരിശോധന നടക്കുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ 21 ഫ്‌ളാറ്റുകളാണ് ഉള്ളത്. ഫ്‌ളാറ്റിലുള്ളവരുടെ കുഞ്ഞ് അല്ല എന്നാണ് നിവാസികള്‍ നല്‍കുന്ന വിവരം. പുറത്തു നിന്ന് ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *