Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പാര്‍ട്ടിയുടെ ആവശ്യത്തിനായാണ് പണം പിന്‍വലിച്ചത്: എം.എം.വര്‍ഗീസ്

തൃശൂര്‍: ഒരു കോടി രൂപയുമായി ബാങ്കിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. പിന്‍വലിച്ച തുക തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. അത് നല്‍കാനെത്തിയപ്പോഴാണ് കണ്ടുകെട്ടിയതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് എത്തിയത് ബാങ്കിന്റെ വീഴ്ച മൂലമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ആദായനികുതി വകുപ്പ് നടപടികള്‍ നിയമപരമായി നേരിടും. തെറ്റുപറ്റിയത് ബാങ്കിനാണെന്നും, ബാങ്ക് ഓഫ് ഇന്ത്യ പാന്‍ നമ്പര്‍ തെറ്റായ രേഖപ്പെടുത്തിയെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. തെറ്റ് സമ്മതിച്ച് ബാങ്ക് പാര്‍ട്ടിക്ക് കത്ത് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര അധികാരം ഉപയോഗിച്ച് പാര്‍ട്ടിയെ വേട്ടയാടുകയാണ്. പാര്‍ട്ടിയുടേത് നിയമപരമായ ഇടപാടാണ്. പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയായിരുന്നു. പാര്‍ട്ടിയുടെ ആവശ്യത്തിനായാണ് പണം പിന്‍വലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമാനുസൃതമായി നടത്തിയ ഇടപാടിലൂടെ പിന്‍വലിച്ച തുക ചിലവഴിക്കുന്നത് തടയാനുള്ള അധികാരം ആദായനികുതിയ്ക്ക് ഇല്ല. തെരഞ്ഞെടുപ്പ് സമയമായിരുന്നതുകൊണ്ട് വിഷയമാക്കിയില്ല. പണം പാര്‍ട്ടി ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്തെന്നും എം.എം വര്‍ഗീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *