കോഴിക്കോട് : നഗരമധ്യത്തിലെ വസ്ത്രശാലയായ ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം. ഇന്ന് വെകീട്ട് ആറുമണിയോടെയാണ് ഷോറൂമിന്റെ മുകൾനിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കെട്ടിടത്തിന്റെ രണ്ട് നിലകളെ പൂർണ്ണമായി കത്തിയമരുകയും ചെയ്തു. അഗ്നിരക്ഷാ സേനയുടെ 15 യൂണിറ്റുകൾ സ്ഥലത്തെത്തി പരിശ്രമിച്ചാണ് തീയണച്ചത്.. ഗോഡൗണില്‍നിന്നാണ് പുക ഉയര്‍ന്നതെന്ന് ജീവനക്കാര്‍ .തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഷോറൂമിലുണ്ടായിരുന്ന ഉപഭോക്താക്കളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വസ്ത്രങ്ങൾക്കും കെട്ടിടത്തിന്റെ അകത്തെ ഫർണിച്ചറുകൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മുകൾനിലയിലെ വസ്ത്രങ്ങൾ ഉരുകി വീണു. മൂന്ന് വർഷം മുൻപ്, 2023-ലും ഇതേ വസ്ത്രശാലയിൽ സമാനമായ രീതിയിൽ വലിയ തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഷോർട്ട് സർക്യൂട്ടാണ് വില്ലനായത്.
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം: രണ്ട് നിലകൾ കത്തിയമർന്നു


















