#WatchNKVideo here
തൃശൂര്‍: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കള്ളത്തരത്തില്‍ ഊറ്റിയെടുക്കുന്നത് തടയാന്‍ കഴിയുന്ന ഉപകരണം തൃശൂര്‍ ജില്ലയിലെ പോന്നോര്‍ സ്വദേശി എം.കെ.സുകുമാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഈ ഉപകരണം ഉപയോഗിച്ച്് ഇന്ധനം ഡിജിറ്റല്‍ സഹായം ഇല്ലാതെ അളക്കാം. പെട്രോള്‍ പമ്പുകളില്‍ ഈ ഉപകരണം സ്ഥാപിച്ചാല്‍ ഉപഭോക്താവിന് തങ്ങള്‍ വാങ്ങുന്ന ഇന്ധനത്തിന്റെ അളവ് വ്യക്തമായി അറിയാമെന്ന് സുകുമാരന്‍ അവകാശപ്പെടുന്നു. ഇതുവഴി പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിന്റെ അളവില്‍ കള്ളത്തരമെന്ന പരാതി ഇല്ലാതാക്കാമെന്നും സുകുമാരന്‍ പറയുന്നു.