Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വന്ദേ ഭാരത് എക്സ്പ്രസിന് പാലക്കാടും തൃശൂരും എറണാകുളത്തും വൻ വരവേൽപ്പ് …WATCH VIDEO

കൊച്ചി: വന്ദേ ഭാരത് ട്രെയിന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ ആവേശകരമായ വരവേൽപ്പ്. ഉച്ചയോടെ യാണ് പാലക്കാട്ട് നിന്ന് വന്ദേ ഭാരത് തൃശൂരിൽ എത്തിയത്. നിരവധി ബി.ജെ.പി പ്രവർത്തകരും വന്ദേ ഭാരതിനെ വരവേൽക്കാൻ എത്തി. റെയിൽവെ ജീവനക്കാർ യാത്രക്കാർക്ക് മധുരം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വെറും കയ്യോടെയല്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാർ . വന്ദേ ഭാരതി നേക്കാൾ വേഗത്തിലാണ് രാജ്യവ്യാപകമായി വികസന പ്രവർത്തനം ‘ മലയാളികൾക്കുള്ള വിഷു, ഈ ദ്, ഈസ്റ്റർ സമ്മാനമാണിത്. വന്ദേ ഭാരത് ട്രെയിനിനെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ വരവേൽക്കാൻ എത്തിയതായിരുന്നു അദ്ദേഹം . ജനങ്ങളെ കഷ്ടപ്പെടുത്താതെ യാത്രാ സൗകര്യം വർധിപ്പിക്കുകയാണ് മോദി സർക്കാർ. തികച്ചും അപ്രതീക്ഷിതമായിട്ടാണ് വന്ദേ ഭാരത് കേരളത്തിന് അനുവദിച്ചത്. വികസനത്തിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാ കാത്തതിൻ്റെ നിരാശ ചിലർക്കുണ്ടെന്നും അനീഷ് കുമാർ പറഞ്ഞു

കേരളത്തിനുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ പൂങ്കുന്നത്ത് നിർത്തിയപ്പോൾ തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി.

Leave a Comment

Your email address will not be published. Required fields are marked *