Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഭാവി ഫുട്ബോൾ താരങ്ങളെ ഗേറ്റ് അടച്ചുപൂട്ടി തെരുവിൽ നിർത്തി എംഎൽഎ ശ്രീനിജൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 സെലക്ഷൻ ട്രയൽസിനെത്തിയ ഭാവി ഫുട്ബോൾ താരങ്ങളായ കുട്ടികളെ മണിക്കൂറുകളോളം പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ കൊച്ചി ഗവ: പനമ്പിള്ളി നഗർ ഹയർസെക്കൻഡറി സ്കൂളിന് പുറത്ത് തെരുവോരത്ത് നിർത്തിയ കുന്നത്തുനാട് നാട് എംഎൽഎയും എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായ പി.വി ശ്രീനിജനെതിരെ പ്രതിഷേധമിരമ്പുന്നു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനായ യു ഷറഫലി തുടങ്ങിയ സംസ്ഥാന ഭാരവാഹികളുമായി ശ്രീനിജനുള്ള വ്യക്തിപരമായ വിഷയങ്ങളാണ് ദൂരപ്രദേശങ്ങളായ തിരുവനന്തപുരത്തു നിന്നും കാസർകോട് നിന്നും വരെ കേരളത്തിലെ അങ്ങോളമിങ്ങോളം കുരുന്ന് ഫുട്ബോൾ താരങ്ങളും അവരുടെ മാതാപിതാക്കളും അഞ്ചു മണിക്കൂറുകളോളം സ്കൂളിനുള്ളിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് കരാറ് പ്രകാരം ഉപയോഗിക്കുന്ന സ്പോർട്സ് കൗൽസിലിൻറെ പരിശീലന ഗ്രൗണ്ടിൽ കയറാൻ സാധിക്കാതെ പുറത്തുനിന്ന് വലഞ്ഞത്.

എട്ടു മാസത്തോളം കുടിശ്ശിക ഉണ്ട് എന്നും ട്രയൽസ് നടക്കുന്നതുമായി ബന്ധപ്പെട്ട് കത്ത് നൽകിയില്ല എന്നും പറഞ്ഞാണ് പുലർച്ചെ അഞ്ചുമണിക്ക് പനമ്പിള്ളി സ്കൂളിന് പുറത്തെത്തിയ എംഎൽഎ പൂട്ട് ഉപയോഗിച്ച് ഗേറ്റ് അടച്ചത് എന്ന് ജില്ല സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷനായ ജോഷി പള്ളൻ പറഞ്ഞു.

എന്നാൽ മെയ് മാസം വരെ ഉള്ള കുടിശ്ശിക കേരള ബ്ലാസ്റ്റേഴ്സ് അടച്ചിട്ടുണ്ട് എന്നും കരാറു പ്രകാരം അവർ ഉപയോഗിക്കുന്ന ഗ്രൗണ്ടിൽ ട്രയൽസ് നടത്തുന്നതിന് ജില്ലാ സ്പോർട്സ് കൗൺസിലിനോ സംസ്ഥാന സ്പോർട്സ് കൗൺസിലിനോ പ്രത്യേകമായി കത്തു നൽകേണ്ട ആവശ്യമില്ല എന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനും മുൻ ഫുട്ബോൾ താരവുമായ യു ഷറഫലി വ്യക്തമാക്കി.

സ്കൂളിൻറെ നടത്തിപ്പ് അവകാശമുള്ള കോർപ്പറേഷൻ കൗൺസിലർമാർ സ്ഥലത്തെത്തിയതോടെ പ്രതിഷേധം ശക്തമായി. ഉടൻതന്നെ സ്പോർട്സ് മന്ത്രി വി അബ്ദുറഹ്മാൻ ഗേറ്റിന്റെ പൂട്ട് പൊളിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ മറ്റൊരു ഗെയ്റ്റ് തുറന്ന് കുട്ടികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ ട്രയൽസിനായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തു.

കൊടും വേനൽ കണക്കിലെടുത്ത് എട്ടുമണിക്ക് തുടങ്ങേണ്ട സെലക്ഷൻ ട്രയൽസ് നട്ടുച്ചയ്ക്ക് നടത്തേണ്ട സാഹചര്യമാണ് എംഎൽഎയുടെ ധാർഷ്ട്യം നിറഞ്ഞ നടപടിമൂലം ഉണ്ടായത്. വർഷങ്ങളുടെ നീണ്ട പ്രയത്നത്തിനു ശേഷം പൊരി വെയിലത്ത് എത്രമാത്രം നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കും എന്ന ആശങ്ക പല വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കുവെച്ചു.

ബാലാവകാശ നിയമപ്രകാരം ശ്രീനി കേസെടുക്കണമെന്ന് ആവശ്യമാണ് പല കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം. കേരള ഫുട്ബോൾ ലീഗിനായി (കെ.പി എൽ) പരിശീലനത്തിന് പനമ്പിള്ളി നഗറിലെ ഈ ഗ്രൗണ്ട് വിട്ടുകൊടുക്കണമെന്ന് എംഎൽഎ ശ്രീനിജൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉള്ളതിനാൽ അത് സാധ്യമല്ല എന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ നിലപാടെടുത്തു. അതാണ് സംസ്ഥാന സ്പോർട്സ് കൗൺസിലുമായി എംഎൽലേക്കുള്ള ശീതസമരത്തിന് കാരണം എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

2017 കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന U – 17 ലോകകപ്പ് മത്സരങ്ങൾക്കായി കേരളത്തിൽ ഒരുക്കിയ നാല് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് പനമ്പിള്ളി നഗറിലുള്ള ഫുട്ബോൾ ഗ്രൗണ്ട്. ഇപ്പോൾ വർഷം 1.15 ലക്ഷം രൂപ മാസം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നത്. കൃത്യമായി പരിപാലനം ഇല്ലാതെ മറ്റു മൂന്ന് പരിശീലന കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്.

സിപിഎം എംഎൽഎയായ ശ്രീനിജനെതിരെ കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി പ്രവർത്തകനായ ദീപു എന്ന ദളിത് യുവാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ ഗൂഢാലോചന നടത്തി എന്ന ശക്തമായ ആരോപണവും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *