തൃശൂർ : മാർപാപ്പയുടെ നിര്യാണത്തിൽ ദു:ഖ സൂചകമായി പള്ളികളിലും സ്ഥാപനങ്ങളിലും കറുത്ത കൊടി ഉയർത്തി, മൂന്നും നാലും എന്ന ക്രമത്തിൽ ഉടനെയും വൈകീട്ട് കുരിശു മണിയോടു കൂടെ അര മണിക്കൂർ വീതവും മണി അടിക്കേണ്ടതും നാളെ രാവിലെ പ്രധാന കുർബാന ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കേണ്ടതുമാണ്. മൃതസംസ്കാര ശുശ്രൂഷ വരെയുള്ള ദിവസങ്ങളിൽ പള്ളികളിലും സ്ഥാപനങ്ങളിലും വലിയ ആഘോഷങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് വികാരി ജനറാൾ മോൺ.ജെയ്സൺ കൂനംപ്ലാക്കൽ അറിയിച്ചു.
പള്ളികളിൽ ദുഃഖാചരണം
