ന്യൂഡല്‍ഹി: മുനമ്പത്ത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജനുവരി 27 വരെ ഭൂമിയുടെ തത്സ്ഥിതി തുടരാന്‍ ജസ്റ്റീസുമാരായ മനോജ് മിശ്ര. ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ വ്യക്തമാക്കി.
എന്നാല്‍ മുനമ്പത്തെ 404.76 ഏക്കര്‍ വിസ്തൃതിയുള്ള വസ്തുവിന്റെ സാഹചര്യം പരിശോധിച്ച ശിപാര്‍ശകള്‍ നല്കാന്‍ ജസ്റ്റീസ് സി.വി. രാമചന്ദ്രനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.














