Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേരളകലാമണ്ഡലത്തില്‍ പുതുചരിത്രമായി മുസ്ലീം പെണ്‍കുട്ടിയുടെ കഥകളി

തൃശൂര്‍: കലയ്ക്ക് മതത്തിന്റെയും ജാതിയുടെയും അതിരുകളില്ലെന്ന് തെളിയിച്ച് മുസ്ലീം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടി സാബ്രിയുടെ കഥകളി അരങ്ങേറി. നിറഞ്ഞ സദസ്സിലായിരുന്നു ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ സാബ്രിയുടെ കഥകളി അരങ്ങേറ്റം.

കഥകളിയിലെ കുലപതി ഗോപിയാശാനില്‍ നിന്നായിരുന്നു സാബ്രി ആദ്യമുദ്രകള്‍ അഭ്യസിച്ചത്. ഗോപിയാശാന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്കും കഥകളി പഠനത്തിന് അവസരമൊരുങ്ങിയത്. പെണ്‍കുട്ടികള്‍ കഥകളി പഠനം തുടങ്ങിയ ശേഷം രണ്ടാമത്തെ അരങ്ങേറ്റമാണിത്.

കഥകളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം പെണ്‍കുട്ടി കഥകളി അവതരിപ്പിക്കുന്നത്. കലാകാരനും ഫോട്ടാഗ്രാഫറുമായ കൊല്ലം അഞ്ചല്‍ സ്വദേശി നിസാന്റെയും, അനീസയുടെയും മകളാണ് സാബ്രി.

Leave a Comment

Your email address will not be published. Required fields are marked *