മലപ്പുറം: തവനൂരില്‍, യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്രയെന്ന ഓഫറുമായി മുസ്ലിം ലീഗ് നേതാവ്. യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ജോയിയ്ക്ക് കൂടുതല്‍ ലീഡ് നല്‍കുന്ന മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ക്കാണ് ഈ വാഗ്ദാനം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിയുടേതാണ് പ്രഖ്യാപനം.പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. തവനൂരിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് സിപി ബാവ ഹാജിയുടെ പ്രഖ്യാപനം. തവനൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കപ്പെട്ട ആളായിരുന്നു സിപി ബാവ ഹാജി. ‘ഏറ്റവും കൂടുതല്‍ ലീഡ് ചെയ്യുന്ന ബൂത്തിനായിരിക്കും വിദേശ യാത്ര സ്പോണ്‍സര്‍ ചെയ്യുക. ഇനി തമാശയും കളിയൊന്നും ഇല്ല. വോട്ട് ചെയ്യലും ചെയ്യിക്കലും മാത്രമാണ് ഇനി ഉള്ളത്’ സിപി ബാവ പറഞ്ഞു തവനൂരില്‍ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കെടി ജലീലാണ് വിഎസ് ജോയ്യുടെ മുഖ്യ എതിരാളി. ഇതിനിടെയാണ് 15 ദിവസത്തെ വിദേശ യാത്ര ഓഫറുമായി സിപി ബാവ രംഗത്തെത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്ര’; ഓഫറുമായി മുസ്ലിം ലീഗ് നേതാവ്














