കോട്ടയം: ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും കുര്യന്‍ പറഞ്ഞു.തിരുവല്ലയിലെ യുഡിഎഫ് കണ്‍വന്‍ഷനില്‍ രമേശ് ചെന്നിത്തല വേദിയില്‍ ഇരിക്കെയാണ് കുര്യന്റെ പ്രസ്താവന.
എന്തായാലും ഫലം വരുമ്പോള്‍ നമ്മള്‍ ജയിക്കും. രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രിയാകുക. രമേശ് ചെന്നിത്തല പറയുന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ എനിക്ക് സംശയം ഒന്നുമില്ലെന്നും കുര്യന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് കുര്യന്റെ പരസ്യ പ്രസ്താവന.
ചെന്നിത്തല മുഖ്യമന്ത്രിയാകും














