Newsskerala

പത്മജയുടെ പ്രചാരണത്തിനായി മോദി ഞായറാഴ്ച തൃശ്ശൂരില്‍

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജാ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയെത്തുക. റോഡ് ഷോയിലും പങ്കെടുക്കും. ആദ്യം പാലക്കാട് എത്തിയതിന് ശേഷമായിരിക്കും തൃശ്ശൂരിലേക്ക് വരിക. പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുത്തേക്കും. സമയക്രമത്തെക്കുറിച്ചും മറ്റുമുള്ള വിശദാംശങ്ങള്‍ പിന്നീടാണ് അറിയിക്കുക. സ്വരാജ് റൗണ്ടില്‍ 900 മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി അട്ടിമറി വിജയം നേടിയിരുന്നു. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക്് തൃശൂരില്‍ വിജയസാധ്യതയുണ്ടെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.  കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പത്മജ ആയിരത്തില്‍ താഴെ വോട്ടിനാണ് പരാജയപ്പെട്ടത്. തുടര്‍ന്ന്് അവര്‍ കോണ്‍ഗ്രസ് വിട്ട്് ബിജെപിയിലെത്തി.

Leave a Comment

Your email address will not be published. Required fields are marked *