WATCH VIDEO on this page…… READ MORE ….
ഉറപ്പായ ഒരു കോടിയുടെ സമ്മാനങ്ങളുമായി
തൃശൂര്‍: ഇത്തവണത്തെ ഓണാഘോഷത്തിന് ലോകോത്തര ബ്രാന്‍ഡ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ മിതമായ വിലകളില്‍ ലഭ്യമാക്കാന്‍ പഞ്ച് പഞ്ച് ഓഫറുമായി നന്തിലത്ത് ജി-മാര്‍ട്ട്. ഏറ്റവും പുതിയ മോഡല്‍ ഉത്പന്നങ്ങളാണ് നന്തിലത്തിലെ 41 ഷോറൂമുകളില്‍ 60 ശതമാനം വിലക്കുറവുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഓണാഘോഷത്തോടനുബന്ധിച്ച് നന്തിലത്ത് ജി-മാര്‍ട്ടിലെ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളായ 10 ഉപഭോക്താക്കള്‍ക്ക് 10 ടാറ്റ പഞ്ച് കാറുകള്‍ സമ്മാനമായി നല്‍കുന്നു. ഒരു കോടിയുടെ ഉറപ്പായ സമ്മാനങ്ങളാണ് ഭാഗ്യശാലികളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 50 എല്‍.ഇ.ഡി ടെലിവിഷന്‍, 50 റെഫ്രിജറേറ്റര്‍, 50 വാഷിംഗ് മെഷീന്‍, 50 മൈക്രോ വേവ് ഓവന്‍, 50 ടാബ് ലെറ്റ്, 50 സ്മാര്‍ട്ട് ഫോണുകള്‍, 50 സ്മാര്‍ട്ട് വാച്ചുകള്‍, എന്നിവ ഉള്‍പ്പെടെ നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു. 2022 ഓഗസ്റ്റ് 1 മുതല്‍ 2023 ജനുവരി 31 വരെയാണ് ഓഫര്‍ കാലാവധി.
കൂടാതെ എക്സ്റ്റന്‍ഡ് വാറണ്ടിയും, ക്യാഷ് ബാക്കുകളും മറ്റ് ഗിഫ്റ്റ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നല്‍കും. ഓണാഘേഷത്തിന് കൂടുതല്‍ ആവേശം പകരാന്‍ നന്തിലത്ത് ജി.മാര്‍ട്ടിന്റെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റല്‍ ഡിവിഷനായ ജി-മൊബൈലും ഒരുങ്ങിക്കഴിഞ്ഞു.
ഇവിടെ നിന്ന് സ്മാര്‍ട്ട് ഫോണുകളും, ലാപ് ടോപ്പുകളും അതിശയകരമായ ക്യാഷ് ഡിസ്‌കൗണ്ടുകളോടും അത്യാകര്‍ഷക സമ്മാനങ്ങള്‍ക്കൊപ്പവും വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം ഡിസ്‌കൗണ്ടും ഓണസമ്മാനങ്ങളും ലഭിക്കുമെന്ന് നന്തിലത്ത് ജി മാര്‍ട്ട് എം.ഡി. ഗോപു നന്തിലത്ത് അറിയിച്ചു. അര്‍ജുന്‍ നന്തിലത്ത്, ഐശ്വര്യ നന്തിലത്ത്, സുബൈര്‍, ഷൈന്‍കുമാര്‍, പ്രവീണ്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.