മരണപ്പെട്ട കുട്ടിക്ക് തലയിൽ ഗുരുതരമായ പരിക്കുണ്ടായിരുന്ന എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.കുട്ടിയുടെ അച്ഛമ്മ സൈനബക്കും തലയിൽ ഗുരുതരമായ പരിക്കുണ്ട്.ആംബുലൻസ് കെഎസ്ആർടിസി ബസ്സിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തുംമുൻപേ മരിച്ചിരുന്നു
തൃശൂര്‍: വളപ്പായയിൽ ആംബുലന്‍സ് കെ എസ് ആർ ടി സി ബസിന് പുറകിലിടിച്ച് നവജാത ശിശുമരിച്ചു.
ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി മംഗലം അമ്മാട്ടിക്കുളം അങ്ങേലകത്ത് സ്വദേശികളായ ഷഫീക്കിന്റെയും അന്‍ഷിദയുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.ഇരട്ടക്കുട്ടികളുമായാണ് ആംബുലന്‍സ് വടക്കാഞ്ചേരിയിലേക്ക് പോയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു നവജാത ശിശുവിനും രണ്ട് ബന്ധുക്കള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കുണ്ട്. അപകട ശേഷം ജൂബിലി മിഷൻ ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുവന്നത്.
മരണപ്പെട്ട കുട്ടിക്ക് തലയിൽ ഗുരുതരമായ പരിക്കുണ്ടായിരുന്ന എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.കുട്ടിയുടെ അച്ഛമ്മ സൈനബക്കും തലയിൽ ഗുരുതരമായ പരിക്കുണ്ട്.ആംബുലൻസ് കെഎസ്ആർടിസി ബസ്സിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തുംമുൻപേ കുഞ്ഞ് മരിച്ചിരുന്നു.
ഇരട്ടക്കുട്ടികളിൽ മറ്റൊരാൾക്ക് അതിയായ കഫക്കെട്ടുണ്ടെന്നും അടിയന്തര ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.