Newsskerala

വനിതാദിന ആഘോഷങ്ങളുടെ ഭാഗമായി വനിത ജീവനക്കാർക്ക് ”സർപ്രൈസ് ഗിഫ്റ്റ് ” നൽകി കൊണ്ട് തൃശൂരിലെ ബേക്കറി ഉടമ.

തൃശൂർ നഗരത്തിലെ ബേക്കറികളിലും, ബേക്കറി നിർമ്മാണ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന നാല്പത് വനിത ജീവനക്കാർക്ക് സ്നേഹ സമ്മാനമായി “വിമാനത്തിൽ ഒരു വിനോദയാത്ര” യാണ്, മേങ്കോ ബേക്കറി ഉടമകളായ കിരൺ എസ് പാലക്കലും, വിമിയും ചേർന്ന് ഒരുക്കിയത്. മാർച്ച്‌ നാലിനു തൃശ്ശൂരിൽ നിന്നും ബസ്സിൽ ഒൻപതരക്ക് പുറപ്പെട്ട് പതിനൊന്നു മണിയോടെ കൊച്ചി വിമാന താവളത്തിൽ എത്തിയപ്പോളണ് ഇനിയുള്ള യാത്ര വിമാനത്തിൽ ആണെന്ന് ഈ 40 അംഗ സംഘത്തിന് മനസ്സിലായത്. വരിവരിയായി നിന്ന് വിമാന താവളത്തിലെ ചെക്ക് ഇൻ പരിപാടികൾ പൂർത്തിയാക്കി, ഉച്ചക്ക് ഒന്നരക്കാണ് ഇവർ വിമാനം കയറിയത്.
ഒരു മണിക്കൂർ കഴ്ഞ്ഞു കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. തുടർന്ന് ഭക്ഷണശേഷം കോഴിക്കോട് ബീച്ച്, ചാലിയം ബീച്, മാർക്കറ്റ്, മിട്ടായി തെരുവ്, സന്ദർശന ശേഷം രാത്രി ഡിന്നറും കഴിച്ചാണ് സംഘം ബസിൽ തൃശൂരിലേക്ക് മടങ്ങിയത്. ഒരു ദിവസത്തെ വിനോദ യാത്ര എന്നാണ് കിരണും ഭാര്യ വിമിയും തങ്ങളുടെ ജീവനക്കാരോട് പറഞ്ഞിരുന്നത്.
എന്നാൽ കൊച്ചി വിമാന താവളത്തിൽ എത്തുമ്പോൾ മാത്രമാണ് ഈ യാത്ര വിമാനത്തിൽ ആണെന്ന് ജീവനക്കാർ തിരിച്ചറിഞ്ഞത്. 40 പേരും ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. വർഷങ്ങളായി തങ്ങളോടൊപ്പമുള്ള ജീവനക്കാർക്ക് വ്യത്യസ്ഥമായ ഒരു അനുഭവം നൽകണമെന്ന ചിന്തയിൽ ആണ് ഓൾ കേരള ബേക്കറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂടിയായ കിരൺ എസ് പാലക്കലിനെ ” വനിതാ ദിനത്തോടനുബന്ധിച്ച്.. വിനോദയാത്ര വിമാനത്തിൽ ” എന്ന ആശയത്തിൽ എത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *